തൊടുപുഴ: സി.എം.ഐ കാർമൽ ഇന്റർനാഷണൽ ലാംഗ്വേജ് സോണിന്റെ തൊടുപുഴയിലെ രണ്ടാമത് കേന്ദ്രം അമ്പലം ബൈപ്പാസിലെ വർക്കീസ് മാളിൽ പ്രവർത്തനം ആരംഭിച്ചു. വെഞ്ചിരിപ്പ് കർമ്മം കാർമൽ സി.എം.ഐ പ്രവിശ്യാധിപൻ ഡോ.മാത്യു മഞ്ഞക്കുന്നേൽ നിർവഹിച്ചു.
വിദേശ ഭാഷാ പരിശീലന രംഗത്ത് 17 വർഷത്തെ വിജയ പാരമ്പര്യമുള്ള സ്ഥാപനമാണ് ഇത്. ഫാ.ബിജു വെട്ടുകല്ലേൽ, ഫാ.ബോബി തളിക്കപറമ്പിൽ, ഫാ.റോയി കണ്ണൻചിറയിൽ, ഫാ.ഷൈൻ മതേക്കൽ, ഫാ.ബിനോയ് മാരിപ്പാട്ട്, ഫാ.സിമോൻ പഴംമ്പിള്ളിൽ, ഫാ.റോണി വള്ളിപ്പറമ്പിൽ, ഫാ.ജിൻസ് ചാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഐ.ഇ.എൽ.റ്റി.എസ്, ഒ.ഇ.റ്റി, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയവയിൽ മികച്ച പരിശീലനം ഇവിടെ ലഭിക്കും. മുവാറ്റുപുഴ കോതമംഗലം, ചെറുതോണി എന്നിവിടങ്ങളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.