തൊടുപുഴ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 62 വര്‍ഷം തടവും 1,55,000 രൂപ പിഴയും ശിക്ഷ. ദേവികുളം ഗൂഡാര്‍ എസ്റ്റേറ്റിലെ ആല്‍ബിനെ(24) യാണ് ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.
2020 ഏപ്രില്‍ മാസമാണ് കേസാനാസ്പദമായ സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പിന്നീട് ഫോണിലൂടെ ഇത് ഉറപ്പിക്കുകയും ചെയ്തു. കുട്ടിയെ പിന്നീട് വിളിച്ച് വരുത്തി പീഡിപ്പിച്ചു. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസിലാക്കിയ മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ അറിയിച്ചത് പ്രകാരം ദേവികുളം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ 40 വര്‍ഷും, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് 20 വര്‍ഷവും ലൈംഗിക അതിക്രമം നടത്തിയത് രണ്ട് വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 40 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. കേസില്‍ 24 സാക്ഷികളെ വിസ്തരിച്ചു, തെളിവിലേക്കായി 31 പ്രമാണങ്ങളും നാല് തൊണ്ടിമുതലും ഹാജരാക്കി. ശാസ്ത്രീയമായി പ്രതി ചെയ്ത കുറ്റം തെളിയിക്കാനും വാദിഭാഗത്തിനായി. പിഴയായി ലഭിക്കുന്ന തുകയ്ക്ക് പുറമെ കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റി 1 ലക്ഷം കൂടി നല്‍കാനും നിര്‍ദേശമുണ്ട്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സനീഷ് എസ്.എസ്. ഹാജരായി.