Timely news thodupuzha

logo

പ്രസംഗം വളച്ചൊടിക്കേണ്ടതില്ല; പാലസ്തീൻ ജനതയ്ക്ക് ഒപ്പെമെന്ന് ശശി തരൂർ

തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ പ്രസംഗത്തിൽ ഇസ്രായേലിനെ ആക്രമിച്ചത് ഭീകരരാണെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ശശി തരൂർ. താനെന്നും പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നും തൻറെ പ്രസംഗം ഇസ്രായേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിലെ ഒരു വാചകം അടർത്തിയെടുത്ത് അനാവശ്യം പറയേണ്ടതില്ലെന്നും ശശി തരൂർ പറഞ്ഞു. തൻറെ പ്രസംഗം കേട്ട ആരും അത് ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണെന്ന് വിശ്വസിക്കില്ലെന്നും ശശി തരൂർ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിനിടെയാണ് ഹമാസ് ഭീകരസംഘടനയാണെന്ന തരൂരിൻറെ പരാമർശം വിവാദമായത്.

15 വർഷക്കാലം നടന്നതിനേക്കാൾ കടുത്ത ക്രൂരതയാണ് 19 ദിവസം കൊണ്ട് ഉണ്ടായത്. പലസ്തീൻകാർക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണിൽ വേണം.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗാസയിൽ നടക്കുന്നത്. ഇസ്രയേലിൽ 1400 പേർ ബോംബാക്രമണത്തിൽ മരിച്ചപ്പോൾ ഗാസയിൽ ചത്തുവീണത് 6000 പേരാണ്. അവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും നിർത്തി.

പെട്രോൾ വിതരണം തടഞ്ഞു. ആശുപത്രികൾ ആക്രമിക്കപ്പെടുന്നു. ഇസ്രേലി പ്രതികാരം അതിരുകടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്വാസം മുട്ടുന്ന അധിനിവേശ പ്രദേശമാണ് പലസ്തീൻറേത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികൾ മരിച്ചുവീഴുന്നു. മതം നോക്കിയല്ല ബോംബ് വീഴുന്നത്. ഭീകര ആക്രമണം രണ്ടുഭാഗത്തുനിന്നും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ആക്രമണം നിർത്തി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും തരൂർ അന്ന് പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *