Timely news thodupuzha

logo

ഗവൺമെൻറ് ജീവനക്കാർ അനുമതിയില്ലാതെ രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് അസം സർക്കാർ

ഗുവാഹത്തി: സർക്കാരിൻറെ അനുമതിയില്ലാതെ ഗവൺമെൻറ് ജീവനക്കാർ രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് അസം സർക്കാരിൻറെ ഉത്തരവ്. ആദ്യ ഭാര്യ‌/ഭർത്താവ് ജീവിച്ചിരിക്കവെ മറ്റൊരു വിവാഹം കഴിക്കാൻ സർക്കാരിൻറെ അനുമതി തേടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

എല്ലാ മതക്കാർക്കും ഈ ഉത്തരവ് ബാധകമാണെന്നും വ്യക്തിനിയമങ്ങളുടെ പിൻബലമുണ്ടെങ്കിലും സർക്കാരിൻറെ അനുമതിയില്ലാതെ വിവാഹിതരായലത് കുറ്റകരമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒക്‌ടോബർ 20 നാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറങ്ങിയത്.

സർക്കാർ ജീവനക്കാരനായ ഭർത്താവിൻറെ മരണ ശേഷം 2 ഭാര്യമാരും പെൻഷൻ തുകയ്ക്കായി പോരാടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *