Timely news thodupuzha

logo

എൽ സാൽവഡോറിലേക്ക് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് 1000 ഡോളർ അധിക നികുതി

സാൻ സാൽവഡോർ: ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്ക് 1000 ഡോളർ(8,000 രൂപ) അധിക നികുതി ഏർപ്പെടുത്തി എൽ സാൽവഡോർ.

മധ്യ അമെരിക്കൻ രാജ്യത്തിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ഇന്ത്യയിൽ നിന്നോ 50-ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ യാത്രചെയ്യുന്ന എല്ലാവരും ഈ ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരാണ്.

അനിയന്ത്രിതമായി കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം നടപ്പാക്കുന്നത്. നിലവിലെ കണക്കു പ്രകാരം രജ്യത്ത് 3.2 ദശലക്ഷം കുടിയേറ്റക്കാരാണ് ഉള്ളത്. രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളം മെച്ചപ്പെടുത്താനാവും ഈ ഫീസ് ഉപയോഗിക്കുക.

Leave a Comment

Your email address will not be published. Required fields are marked *