Timely news thodupuzha

logo

31ന് എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാനാവില്ല; എം.പി മഹുവ മൊയിത്ര

ന്യൂഡൽഹി: പാർലമെൻറിൽ ചോദ്യം ചോദിക്കാനായി കോഴവാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 31ന് മുൻപായി എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാനാവില്ലെന്ന് തൃണമൂൽ എം.പി മഹുവ മൊയിത്ര.

വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശ പ്രകാരമുള്ള ചോദ്യങ്ങളാണ് ലോക്സഭയിൽ മഹുവ മൊയിത്ര ഉന്നയിച്ചതെന്നും ഇതിനായി മൊയിത്ര കോഴ വാങ്ങിയെന്നുമുള്ള ബി.ജെ.പിയുടെ പരാതിയിൻ മേലാണ് കേസ്. ദുർഗാ പൂജ നടക്കുകയാണെന്നും, ബംഗാളിനെ പ്രതിനിധീകരിക്കുന്ന തനിക്ക് തിരക്കുകളുണ്ടെന്നു നവംബർ 4 ശേഷം ഹാജരാവാമെന്നുമാം മൊയിത്ര വ്യക്തമാക്കി.

നേരത്തെ തീരുമാനിച്ച നിരവധി സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാൽ പങ്കെടുക്കാനാവില്ലെന്നും മൊയിത്ര എത്തിക്സ് കമ്മിറ്റിയെ അറിയിച്ചു.

ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്റായ് എന്നിവരുടെ മൊഴിയാണ് എത്തിക്സ് കമ്മിറ്റി നേരിട്ടു കേട്ടിരുന്നു. ഇവർ ഇരുവരുമാണ് മഹുവയ്ക്കെതിരേ പരാതി നൽകിയിരിക്കുന്നത്. ഇവരിൽ നിന്ന് വാക്കാലുള്ള തെളിവ് കേൾക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *