Timely news thodupuzha

logo

പുതിയ പാർട്ടിയില്ല, മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾ നടക്കുകയാണ്; കേരള ജെ.ഡി.എസ്

തൃശൂർ: തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകൃത പാർ‌ട്ടിയല്ലെന്ന് കേരള ജെ.ഡി.എസ് ഘടകം. പുതിയ പാർട്ടിയില്ല, മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾ നടക്കുകയാണ്, സംസ്ഥാനത്തിൻറെ തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്.

ചിഹ്നം അയോഗ്യത പ്രശ്നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെ.ഡി.എസ് നേതാക്കളായ മാത്യു.റ്റി.തോമസ്, കെ.കൃഷ്ണൻകുട്ടി, സി.കെ.നാണു എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ നിലപാടുമായി മുന്നോട്ടു പോവാനാണ് ഞങ്ങളുടെ തീരുമാനമെന്നും കേന്ദ്ര നിലപാടിനോട് യോജിപ്പില്ലെന്നും അതിനെ സമ്പൂർണ്ണ ആയി തള്ളി കളയുന്നതായും നേതാക്കൾ പറഞ്ഞു.

ദേവ ഗൗഡ, കുമാരസ്വാമി എന്നിവരുടെ നിലപാടുകൾ ഏകപക്ഷീയമാണ്. ദേശീയ പ്ലീനം അംഗീകരിച്ച നിലപാടിന് വിരുദ്ധമായി തീരുമാനം എടുത്താൽ അധ്യക്ഷ സ്ഥാനം ഇല്ലാതാകുമെന്നും ജെഡിഎസ് നേതാക്കൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *