കോഴിക്കോട്: കെ.എസ്.ആർ.റ്റി.സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻ മന്ത്രിയും സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡന്‍റുമായ റ്റി.പി.രാമകൃഷ്ണൻ.
സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോടു ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ കൊണ്ടു മാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്.
സർക്കാർ ഇപ്പോൾ ഇരുപചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി മുപ്പതാം തീയതിയെ ലഭിക്കൂ. കെ.എസ്.ആർ.റ്റി.സി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്.
ഇത്തരം കാര്യങ്ങളിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും റ്റി.പി.രാമകൃഷ്ണൻ പറഞ്ഞു.