കോൽക്കത്ത: ഇന്നത്തെ രണ്ടാം മത്സരത്തിൽ ഓരോ വിജയം മാത്രം നേടിയ നെതർലൻഡ്സും ബംഗ്ലാദേശും തമ്മിൽ പോരാടും. റൺറേറ്റിൻറെ അടിസ്ഥാനത്തിൽ എട്ടാമതാണ് ബംഗ്ലാദേശ് എങ്കിലും ഒരു പ്രതീക്ഷയും നൽകാതെയാണ് കടുവകളുടെ കളി.
കരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് നെതർലൻഡ്സിന് രണ്ട് പോയിൻറ് ലഭിച്ചത്. ബംഗ്ലാദേശിൻറെ ഒരു വിജയമാവട്ടെ, അഫ്ഗാനെതിരേയും.
ഇരുടീമും ഏകദേശം പുറത്താകലിൻറെ വക്കിലാണെങ്കിലും റൗണ്ട് റോബിൻറെ പ്രത്യേകതയാൽ ഇനിയും ഇരുടീമിനും സെമി സാധ്യതയുണ്ട്. ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ മികച്ച ഒരുപിടി താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്തുയരാൻ അവർക്ക് ഇനിയുമായിട്ടില്ല.
മഹമ്മദുള്ളയാണ് പ്രതീക്ഷ നൽകുന്ന കടുവകളുടെ മറ്റൊരു താരം. നെതർലൻഡ്സിൻറെ പ്രധാന താരം വിക്രംജിത്ത് സിങ്ങാണ്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയെങ്കിലും മറ്റ് മത്സരങ്ങളിൽ അവസരത്തിനൊത്തുയരാൻ ഡച്ച് പടയ്ക്കായിട്ടില്ല. ടേബിളിൽ പിന്നിൽ നിൽക്കുന്ന ഇരുടീമും വിജയിച്ച് ഏറ്റവും പിന്നിൽപ്പോകാതിരിക്കാൻ ശ്രമിക്കും.