Timely news thodupuzha

logo

അയൽവാസിയുടെ തെങ്ങു മറിഞ്ഞു വീണ് വണ്ടമറ്റത്തു വീടിനു കേട് സംഭവിച്ചു ..

കോടിക്കുളം: ശക്തമായ മഴയുടെ സമയത്തു വീടിനു മുകളിലേയ്ക്കു തെങ്ങ് മറിഞ്ഞു വീണ് വീടിനു നാശനഷ്ടം സംഭവിച്ചു .വണ്ടമറ്റം മുട്ടത്തിൽ ടി .കെ .വിജയകുമാരിയുടെ വീടിനു മുകളിലേക്കാണ് തെങ്ങു വീണത് .അയൽവാസി പൂച്ചാലിൽ ബേബിയുടെ പുരയിടത്തിൽ നിന്ന തെങ്ങാണ് മറിഞ്ഞു വീണത് .വീടിന്റെ ഓടുകൾ പൊട്ടുകയും ടെലിവിഷൻ ഉൾപ്പെടെ വീട്ടുപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു .നെടുമറ്റം സഹകരണ ബാങ്കിന് സമീപമാണ് അപകടം .വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു .വീടിന്റെ മേൽക്കൂര ,വാട്ടർ ടാങ്ക് ,വൈദ്യുതി ഉപകാരങ്ങൾ തുടങ്ങിയവയ്ക്കു നാശം സംഭവിച്ചിട്ടുണ്ട് .

Leave a Comment

Your email address will not be published. Required fields are marked *