Timely news thodupuzha

logo

ഡൽഹിയിൽ വായു മലിനീകരണം കൂടുന്നു, ഗുണനിലവാര സൂചികയിൽ പലയിടത്തും രേഖപ്പെടുത്തിയത് 320

നോയിഡ: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. 320ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക.

ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്.

നാളെ മുതൽ സിഎൻജി-ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കുകയുള്ളൂ. ഒറ്റ-ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ പ്രാവർത്തികമാക്കാനാണ് നീക്കം.

നഗരത്തിലെ മലിനീകരണം തടയാൻ 15 ഇന ശീതകാല പ്രവർത്തന പദ്ധതികൾ ഓരോന്നായി നടപ്പാക്കി വരികയാണെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നേരത്തെ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *