Timely news thodupuzha

logo

സ്വപ്ന ഭവനം പദ്ധതി; അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു

തൊടുപുഴ: വഴിത്തല ലയൺസ് ക്ലബ്ബും വഴിത്തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിയും സംയുക്തമായി ഈ വർഷം നടപ്പാക്കുന്ന സ്വപ്ന ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാ​ഗമായി അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു. മാത്യൂ കുഴൽനാടൻ എം.എൽ.എ തറക്കല്ലിടീൽ നിർവഹിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318സിയുടെയും ചിറ്റിലപള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഭവന രഹിതരായ ആളുകൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പാക്കുന്നത്. വഴിത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ക്ലമൻ്റ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വഴിത്തല ലയൺസ് ക്ലബ് പ്രസിഡൻ്റ് സിസി ജോൺ സ്വാഗതം ആശംസിച്ചു.

പഞ്ചായത്ത് മെമ്പർ ആൻസി ജോജോ, വഴിത്തല സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ സോമി ജോസഫ്, റെനീഷ് മാത്യു, ജോഷി പൊന്നാട്ട് , ജോയി കുരിശിങ്കൽ , ടോമിച്ചൻ മുണ്ടുപാലം, റെജി പാറത്തട്ടിൽ, ലയൺസ് ക്ലബ് അംഗങ്ങളായ തമ്പി എരുമേലികര, മിഥുൻ ജോസ് പൊന്നാട്ട്, ജോൺ ജോർജ്, ഫ്രാൻസിസ് ആൻഡ്രൂസ്, ബെന്നി അരിഞാണിയിൽ, മാത്യൂ മംഗലത്ത്, പി.സി സേതുനാഥ്, ടോണി കുര്യാക്കോസ്, ജോൺസ് ജോർജ്, ജോർജ് കുരുവിള, ജയ്സൺ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥലം സൗജന്യമായി വിട്ട് നൽകിയത് പി.സി തോമസ് പാതിരിക്കരയാണ്. വഴിത്തല ഈട്ടിക്കൽ ലിസി ജോർജിനാണ് വീട് നിർമ്മിച്ച് നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *