ന്യൂഡൽഹി: ശബരിമലയിൽ കീടനാശിനി കലർന്ന ഏലയ്ക്ക ഉപയോഗിച്ച് തയാറാക്കിയ അരവണ നശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. അരവണയുടെ വിൽപ്പന തടഞ്ഞ ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. അരവണ എങ്ങനെ നശിപ്പിക്കുമെന്നും എവിടെ വച്ച് നശിപ്പിക്കുമെന്നും സംസ്ഥാന സർക്കാരിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിൽപ്പന തടഞ്ഞതിനെ തുടർന്ന 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏകദേശം 7 കോടിയോളം രൂപയുടെ നഷ്ടം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ പി.എസ്. സുധീറും ചൂണ്ടിക്കാട്ടി.