കോഴിക്കോട്: കോൺഗ്രസ് കോഴിക്കോട് ബിച്ചീൽ നടത്താനിരുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിക്ഷേധിച്ച് ജില്ലാഭരണകൂടം. സംസ്ഥാന സർക്കാരിൻറെ നവകേരള സദസിൻറെ പേരിലാണ് അനുമതി നിക്ഷേധിച്ചിതെന്നാണ് വിശദീകരണം. നവംബർ 25 നാണ് നവകേരള സദസ്. 23 നാണ് കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ തീരുമാനിച്ചിരുന്നത്. ഏകദേശം 50000 ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനായിരുന്നു കെപിസിസിയുടെ തിരുമാനം. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ വരാനിരിക്കുന്ന ചടങ്ങ് ബീച്ചിൽ വച്ച് നടത്തേണ്ടന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിക്ഷേധിച്ചത്.