Timely news thodupuzha

logo

വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പൊതുയോഗം നടത്തി

പന്നിമറ്റം: വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ 2022 – 23 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ശ്രീ കെ.എം ജോസ്കോയി കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടി .യോഗത്തിൽ മരണമടഞ്ഞ മുൻ പ്രസിഡന്റ് ശ്രീ എ.എം ദേവസ്യ അടപ്പൂരിനെ അനുസ്മരിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലകൾ വൻ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിലും , തുടർച്ചയായ രണ്ടാം തവണയും അംഗങ്ങൾക്ക് പതിനഞ്ച് ശതമാനം ലാഭ വിഹിതം വിതരണം ചെയ്യാൻ നമുക്ക് കഴിയുന്നത് അംഗങ്ങളുടെയും ഇടപാടുകാരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ട് മാത്രമാണെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ : സോയി ജോസഫ് പേടിക്കാട്ടുകുന്നേൽ സ്വാഗതം ആശംസിച്ചു. ബാങ്ക് സെക്രട്ടറി, ശ്രീ : ജോജി സെബാസ്റ്റ്യൻ റിപ്പോർട്ടും, കണക്കുകളും ,2024 – 2025 വർഷത്തെ ബഡ്ജറ്റും , ആഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. 2023 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച 25 കുട്ടികൾക്ക് ക്യാഷ് അവാർഡും , മൊമന്റോയും നൽകി ആദരിച്ചു.

ബോർഡ് മെമ്പർമാരായ ഉമ്മർ കാസിം, ജയിംസ് പി.സി, ബെന്നി മാത്യു, ഹെൻട്രി ജോർജ് , സാബു പി.റ്റി, ബിന്ദു ഗ്ലാഡി, ലീനാ വർഗ്ഗീസ്, സുമ രാധാകൃഷ്ണൻ , തുടങ്ങിയവർ ആശംസകളർപ്പിച്ചു. യോഗത്തിന് ബോർഡ് മെമ്പർ മോഹൻദാസ് ദാസ് നന്ദി പ്രകാശിപ്പിച്ചു. നവംബർ മാസം 16-ാം തിയതി വ്യാഴാഴ്ച മുതൽ അംഗങ്ങൾക്ക് ലാഭ വിഹിതം ഹെഡ് ഓഫീസിൽ നിന്നും ബ്രാഞ്ച് ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *