Timely news thodupuzha

logo

പേര്യയിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കണ്ണൂർ: വയനാട് മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കർണാടക ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് കണ്ണൂർ സിറ്റി പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചത്. മാവോയിസ്റ്റ് വനിതകൾ രാവിലെ ഒൻപത് മണിയോടെ കണ്ണൂരിലെത്തിയതായി ലഭിച്ച വിവരത്തെ തുടർന്ന് തലശേരി പൊലീസ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കടൽപ്പാലം, കടൽത്തീരപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിലെ (കബനിദളം) പ്രവർത്തകരാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നാണ് വിവരം.

കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും കൺട്രോൾ റൂമുകളും ജാഗ്രത പാലിക്കാനും ജില്ല പൊലീസ് മേധാവിമാരുടെ നിർദ്ദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *