Timely news thodupuzha

logo

ഖനന വരുമാനത്തിൽ 70 ശതമാനത്തിന്‍റെ വർധനവ്, ഏറ്റവും കൂടൂതൽ പാലക്കാട്; മന്ത്രി പി രാജീവ്

കൊച്ചി: സംസ്ഥാനത്ത് ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് ഉണ്ടായതായി മന്ത്രി പി രാജീവ്. ഈ വർഷം 70 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായതെന്നും പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവും അധികം വരുമാനം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ-ഓഫീസ്, കോമ്പസ് സോഫ്റ്റ്‌വെയർ തുടങ്ങി ഈ സർക്കാരിന്‍റെ കാലത്ത് വകുപ്പിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമായാണ് വർധനവ് ഉണ്ടായതെന്നും മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

പി. രാജിവിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്; ഖനന വരുമാനത്തിൽ റെക്കോഡ് വർദ്ധനവ് നേടി സംസ്ഥാനം. ഈ വർഷം ഒക്ടോബർ വരെ 70 ശതമാനം വരുമാനം വർദ്ധിപ്പിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. നടപ്പുസാമ്പത്തികവർഷം ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്.

മുൻവർഷം ഇതേകാലയളവിൽ നേടിയതിനേക്കാൾ 70% വരുമാനം ഇക്കൊല്ലം വർദ്ധിച്ചിട്ടുണ്ട്. ഇ- ഓഫീസ്, കോമ്പസ് സോഫ്റ്റ്വെയർ തുടങ്ങി ഈ സർക്കാരിന്റെ കാലത്ത് വകുപ്പിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമായാണ് വർദ്ധനവ് ഉണ്ടായത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 165.96 കോടി രൂപയാണ് സർക്കാർ ഈയിനത്തിൽ സമാഹരിച്ചത്. 2021-22 വരെ രേഖപ്പെടുത്തിയ വാർഷിക വരുമാന വർധനവിൽ ഏറ്റവും ഉയർന്നത് 17 ശതമാനമായിരുന്നു. എന്നാൽ 2022-23 ൽ ഇത് 56 ശതമാനമായും നടപ്പുവർഷം 70 ശതമാനമായും കുതിച്ചുയർന്നു. 2016 ൽ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളിൽ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാൽ നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളിൽ നിന്നാണ് 273.97 കോടി രൂപ സർക്കാരിന് ലഭിച്ചത്.

എല്ലാ ജില്ലകളിലും വരുമാന വർധനവ് ഉണ്ടായി. പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായത്. 45 46 കോടി രൂപ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം തിരിച്ചെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കഴിഞ്ഞു. കഴിഞ്ഞവർഷം ഇത് 13.54 കോടി രൂപ മാത്രമായിരുന്നു. മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. 37.28 കോടി രൂപയാണ് ഇവിടെ നിന്ന് പിരിച്ചെടുത്തത്. മുൻവർഷം ഇത് 25.08കോടി രൂപയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *