:തൊടുപുഴ: സ്ഥലം മാറിപ്പോകുന്ന താലൂക്ക് സപ്ളൈ ഓഫീസർ ബൈജു കെ ബാലൻ റേഷനിംഗ് ഇൻസ്പെക്ടർ പൗർണമി പ്രഭാകരഎന്നിവർക്ക് കേരള റേഷൻ ഡീലേർസ് അസോസിയേഷൻ യാത്രയയപ്പ് നൽകി. കോവിഡ് കാലത്ത് റേഷൻ കടയുടമകൾ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചതിന് പ്രത്യേകം നന്ദി അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ വി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് സെക്രട്ടറി ഡോമനിക് നന്ദി പറഞ്ഞു. മുൻ പ്രസിഡന്റ് ഷമീർ പി ജബ്ബാർ സ്നേഹോപഹാരം നൽകി. ചാർജെടുക്കുന്ന റിച്ചാർഡ് ജോസഫ് യോഗം ഉദ്ഘാടനംചെയ്തു. ടി എസ് കാസിം, സജി പൗലോസ്, ബേബി വട്ടക്കുന്നേൽ, ജാൻസി ജോൺ എന്നിവർ ആശംസകൾ പറഞ്ഞു. താലൂക്ക് പ്രസിഡന്റ് തോമസ് വർക്കി നന്ദി പറഞ്ഞു.