കൊച്ചി: കരുനാഗപ്പള്ളി മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന ആർ രാമചന്ദ്രൻ(72) നിര്യാതനായി. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. 2016ൽ കരുനാഗപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തി. കഴിഞ്ഞ തവണയും മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു. ദീർഘകാലം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.
സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു. മൃതദേഹം ഉച്ചയോടെ കരുനാഗപ്പള്ളിയിലെത്തിക്കും. പാർടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.