തിരുവനന്തപുരം: കന്യാകുമാരി റെയിൽവേ യാർഡിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ 24 മുതൽ ട്രെയിൻ നിയന്ത്രണം. മൂന്നു ട്രെയിൻ പൂർണമായും ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ – നാഗർകോവിലിൽനിന്ന് രാവിലെ 10.30 ന് പുറപ്പെടുന്ന നാഗർകോവിൽ ജങ്‌ഷൻ- കന്യാകുമാരി എക്‌സ്‌പ്രസ്(06643) 26 മുതൽ ഡിസംബർ നാലുവരെ റദ്ദാക്കി, കൊല്ലത്തുനിന്ന് പകൽ 11.35 ന് പുറപ്പെടുന്ന കൊല്ലം – കന്യാകുമാരി മെമു(06772) 26 മുതൽ 30 വരെയും ഡിസംബർ രണ്ടുമുതൽ നാലുവരെയും റദ്ദാക്കി, വൈകിട്ട് നാലിന് കന്യാകുമാരിയിൽനിന്ന് പുറപ്പെടുന്ന കന്യാകുമാരി – കൊല്ലം മെമു(06773) 26 മുതൽ 30 വരെയും ഡിസംബർ രണ്ട്, നാല് തീയതികളിലും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ – പുണെ- കന്യാകുമാരി എക്‌സ്‌പ്രസ്(16381) നവംബർ 24, ഡിസംബർ രണ്ട് തീയതികളിൽ നാഗർകോവിൽ ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും, കെ.എസ്.ആർ ബംഗളൂരു – കന്യാകുമാരി എക്‌സ്‌പ്രസ്(16526) 25, ഡിസംബർ ഒന്ന്, മൂന്ന് തീയതികളിൽ നാഗർകോവിൽ ജങ്‌ഷൻ വരെ മാത്രം, കന്യാകുമാരി – കെ.എസ്.ആർ ബംഗളൂരു എക്‌സ്‌പ്രസ്(16525) ഡിസംബർ നാലിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പകൽ 12.40ന് ആയിരിക്കും പുറപ്പെടുക, കന്യാകുമാരി – പുനലൂർ എക്‌സ്‌പ്രസ് സ്പെഷ്യൽ(06640) 26, ഡിസംബർ 4 തീയതികളിൽ നാഗർകോവിൽ ടൗണിൽനിന്നായിരിക്കും പുറപ്പെടുക.