കൊച്ചി: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാതാപിതാക്കളുടെ പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിക്കും. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് അനുസരിച്ചാണ് നടപടി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് വന്ദനയുടെ മാതാപിതാക്കൾ ഹർജി സമർപ്പിച്ചത്.