Timely news thodupuzha

logo

സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോ​ഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥനെ സ്റ്റേഷനിൽ കയറി പ്രതി വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ ബിനുവെന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്. 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 10.30ന് ആണ് സംഭവം. അനസ്ഖാൻ, ദേവ നാരായണൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ഒന്നര വർഷം മുമ്പ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് ചാവർകോട് സ്വദേശി അനസ്ഖാൻ.

മയക്കുമരുന്ന് വിൽപ്പനയും കൊലപാതകശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇന്നലെ രാത്രി പരവൂരിൽ നടന്ന വാഹനപരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്.

പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ഇതിനു പിന്നാലെ രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *