കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്ക് പോയ യുവാവ് വാഹനമിടിച്ച് മരിച്ചു. കൊരട്ടി പാലത്തിനു സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന ടി.ഡി മജീഷ്(43) ആണ് മരിച്ചത്. പുലർച്ചെ 5.40ന് കുറുവാമൂഴി വായനശാലയ്ക്ക് മുൻ വശത്താണ് അപകടമുണ്ടായത്. ഇടിച്ച വാഹനം കണ്ടെത്തിയിട്ടില്ല. ഈവഴിക്ക് സേഫ്സോൺ ഡ്യൂട്ടിക്ക് വന്ന സേഫ്സോൺ ഡ്രൈവർ പി.എം ഫൈസൽ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ഉടനടി സംഭവ സ്ഥലത്തെത്തിയ കൺട്രോൾ റൂം ജീവനക്കാർ ചേർന്ന് ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രഭാത സവാരിക്ക് പോയ യുവാവ് വാഹനമിടിച്ച് മരിച്ചു
