യു.പി: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തർപ്രദേശിലെ ബറേലിയിൽ നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ‘സീരിയൽ കില്ലറെ’ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.
റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ജൂൺ മുതൽ 9 സ്ത്രീകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും ലോക്കൽ പൊലീസ് നിർദേശിച്ചിരുന്നു.
നഗരത്തിലെ ഷാഹി, ഫത്തേഗഞ്ച് വെസ്റ്റ്, ഷീഷ്‌ഗഡ് പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരകൾ എല്ലാവരും 50നും 65നും ഇടയിൽ പ്രായമുള്ളവരാണ്.
എല്ലാ സ്ത്രീകളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം വയലിൽ തള്ളുന്നതാണ് കൊലയാളിയുടെ പതിവ്. അതേസമയം, ഇവരെ കൊള്ളയടിക്കാനോ ലൈംഗികാതിക്രമത്തിനോ ഉള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശത്ത് പൊലീസ് ശക്തമായ പരിശോധന നടത്തി വരികയാണ്. വഴികളിൽ കൂടുതൽ തെരുവുകളിൽ സ്ഥാപിച്ചു. കേസ് അന്വേഷിക്കാൻ എട്ട് ഉദ്യോഗസ്ഥരുടെ സംഘത്തെ പൊലീസ് രൂപീകരിച്ചതായും വാഹന പരിശോധനയടക്കം കർശനമാക്കിയതായും പൊലീസ് കൂട്ടിച്ചേർത്തു.