തൊടുപുഴ: കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ട് സിൽവർ ജൂബിലി ആഘോഷവും സമ്മാന വിതരണവും നാളെ ത്രിവേണി അങ്കണത്തിൽ നടത്തും. രാവിലെ 10ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി.എം ഇസ്മായിൽ അധ്യക്ഷത വഹിക്കും. മാനേജിങ്ങ് ഡയറക്ടർ എം സലീം ത്രിവേണി സമ്മാനമഴ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
ഡയറക്ടർ പ്രമോദ് ചന്ദ്രൻ, തൊടുപുഴ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ദീപക്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്ക്യൂട്ടീവ് അംഗവും തൊടുപുഴ എസ്.സി.ബി മുൻ പ്രസിഡന്റുമായ കെ.എം ബാബു തുടങ്ങിയവർ സംസാരിക്കും. കോട്ടയം റീജിയൺ മാനേജർ ജഗദീശ്വരി എ സ്വാഗതവും ഇടുക്കി അസിസ്റ്റന്റ് റീജിയണൽ മാനേജർ രാജേഷ് കെ നന്ദിയും പറയും.