അമ്പലപ്പുഴ: ഇരട്ടകുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലാണ് സംഭവം.
മൂലേപ്പറമ്പിൽ വീട്ടില്‍ സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വയസുള്ള മക്കളായ ആദി, അധില്‍ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ.
കൊലപാതകത്തിനും ആത്മഹത്യയ്‌ക്കും കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.