കൊച്ചി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ കൊച്ചിയിലേക്കുള്ള യാത്രയിൽ വിവാദം. രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് കൊച്ചി നേവൽ ബേസിൽ ഇറങ്ങാൻ കഴിഞ്ഞില്ല.
നേവൽ ബേസിൽ ഹെലികോപ്ടർ ഇറക്കാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് രാഹുൽ ഗാന്ധി നെടുമ്പാശ്ശേരിയിലാണ് ഇറങ്ങിയത്. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഹുൽ കേരളത്തിലെത്തിയത്.
ഇതിനിടെ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായി. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൌസിലേക്ക് പോയി.
കളക്ട്രേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിയിലേക്ക് പോയി.
എന്നാൽ രാഹുലും എസ്കോർട്ട് വാഹനവും നേരെ റസ്റ്റ് ഹൗസിലേക്കാണ് പോയത്. പിന്നീട് ബൈപ്പാസ് ജങ്ഷൻ എത്തിയപ്പോഴാണ്, രാഹുലിന്‍റെ കാർ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലാവുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.