Timely news thodupuzha

logo

ഭാരതത്തിൽ ഭാവി ബിജെപിക്ക് മാത്രം ; കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരള ജനതയ്ക്ക് ഓണാശംസകള്‍ നേരുകയാണെന്നും കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ. പത്മനാഭസ്വാമിയുടെ മണ്ണില്‍ നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു. അയ്യങ്കാളിയുടെ ഭൂമിയില്‍ എത്തുമ്പോള്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്. ഭാരതത്തില്‍ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. 

എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രര്‍ക്ക് വേണ്ടിയാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ പ്രസിഡന്‍റായി പട്ടികജാതിയിലുള്ള രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തു. രണ്ടാമത് അവസരം കിട്ടിയപ്പോള്‍ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള വനിതയെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നാണ് മോദിജി വിശ്വസിക്കുന്നത്.കോണ്‍ഗ്രസ് പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചിട്ടും പട്ടികജാതിക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല.

 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര ഭരണത്തിന് പിന്തുണ നല്‍കിയപ്പോഴും ആദിവാസി വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. പട്ടികജാതി, പട്ടിക വര്‍ഗത്തിലുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി. പാവപ്പെട്ടവരുടെ കാര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍?ഗ്രസും ദളിതര്‍ക്കായി എന്ത് ചെയ്തു. ആ കണക്കുകള്‍ ദളിതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം. കോൺഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ അംബേദ്കറിന് ഭാരത് രത്‌ന നല്‍കിയില്ല. മോദി സര്‍ക്കാരാണ് രാജ്യത്തെ സുരക്ഷിതമാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *