പത്തനംതിട്ട: പന്തളത്ത് നിന്നും കാണാതായ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോർട്ട് പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.
മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെൺകുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്.
പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന അർച്ചന സുരേഷ്, ദിയ ദിലീപ്, അനാമിക എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിലേയ്ക്ക് പോയ കുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്തതിനെ തുടർന്ന് ബാലാശ്രം അധികൃതർ പന്തളം പോലീസിൽ പരാതി നൽകുകയായിരുന്നു.