Timely news thodupuzha

logo

പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ല; കെ മുരളീധരൻ

ന്യൂഡൽഹി: നവകേരള സദസുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർകത്തകർക്ക് മർദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി.

സംസ്ഥാന നേതാക്കൾ വിഷയത്തിൽ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെ.പി.സി.സി നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും ജീവൻരക്ഷാ പ്രവർത്തനം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും നടത്തണമെന്നും പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും പറ‌ഞ്ഞു.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നടത്തുന്ന പോര് ഈനാം പേച്ചിയാണോ മരപ്പട്ടിയാണോ നല്ലതെന്നത് പൊലെയാണെന്നും ഗവർണർ നാമ നിർദേശം നൽകിയ പേരുകളിൽ കോൺഗ്രസിന്‍റെ പേരുണ്ടെന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പേരുകളിൽ കോൺഗ്രസുകാർ ഉണ്ടായേക്കാം. അല്ലാതെ കോൺഗ്രസ് ആരെയും സെനറ്റിലേക്ക് നാമനിർദേശം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘികളുടെ പേര് ആര് കൊടുത്തു എന്നതിൽ ഗവർണർ മറുപടി പറയണം. സംസ്ഥാനത്തെ സർവകലാശാലകളിൽ കാവിവത്കരണവും മാർക്സിസ്റ്റ്‌വത്കരണവും പാടില്ലെന്ന് നാമനിർദ്ദേശത്തിന് പൊതുമാനദണ്ഡം കൊണ്ടുവരണമെന്നും മുരളീധരൻ പറഞ്ഞു.

ഗവർണർക്കെതിരെ ആദ്യം രംഗത്തെത്തിയത് കോൺഗ്രസാണ്. സി.പി.എം ഈ നിലപാടിലേക്ക് എത്തിയത് പിന്നീടാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *