Timely news thodupuzha

logo

പിണറായി ഭരണത്തിൽ കൊടും കുറ്റവാളികൾക്കും അഴിമതിക്കാരായ മാർക്സിസ്റ്റുകാർക്കും സംരക്ഷണം ഒരുക്കുന്ന പാദസേവകരായി പോലീസ് അധപതിച്ചു; സി.പി മാത്യു

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ പ്രതിഷേധിച്ച് തൊടുപുഴ പോലീസ് സ്റ്റേഷൻനിലേക്ക് കോൺഗ്രസിന്റെ നേൃത്വത്തിൽ മാർച്ച്‌ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ്‌ സി.പി മാത്യു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ബാബു അധ്യക്ഷത വഹിച്ചു.

പിണറായി ഭരണത്തിൽ കൊടും കുറ്റവാളികൾക്കും അഴിമതി ക്കാരായ മാർക്സിസ്റ്റ്‌ കാർക്കും സംരക്ഷണം ഒരുക്കുന്ന പാദസേവകരായി പോലീസ് അധഃപതിച്ചതായി ഡി.സി.സി പ്രസിഡന്റ്‌ സി.പി മാത്യു കുറ്റപ്പെടുത്തി.

ജനവികാരം പ്രകടിപ്പിക്കുവാൻ തെരുവിൽ കരിങ്കോടി കാണിക്കുന്ന യൂത്ത് കോൺഗ്രസ്‌ കെ.എസ്.യു പ്രവർത്തകരുടെ തല തല്ലിപ്പൊളിക്കുന്ന പോലീസ് ഡി.വൈ.എഫ്.ഐ ക്രിമിനൽ സംഘം അതേ രീതിയിൽ പ്രതികരിക്കുന്ന ബിജെപി ക്കാർക്ക് നേരെ കണ്ണടച്ചു നിൽക്കുന്നത് പിണറായി വിജയനും സംഘപരിവാറുമായുള്ള രഹസ്യബാന്ധവത്തിന്റെ പേരിലാണ്.

വണ്ടിപ്പേരിയാറിലെ പിഞ്ചു കുഞ്ഞിനെ കൊന്ന് തള്ളിയ ഡി.വൈ.എഫ്.ഐക്കാരനെ സംരക്ഷിച്ച സർക്കാരിൽ നിന്ന് എന്തു നീതി നാട്ടിൽ പ്രതീക്ഷിക്കണമെന്ന് അദ്ദേഹം ചോദിച്ചു.

രാജീവ്‌ ഭവനിൽ നിന്ന് ആരംഭിച്ച സ്റ്റേഷൻ മാർച്ചിന് പി.വി അച്ചാമ്മ, പി.എസ്സ് ജേക്കബ്, കെ.ജി സജിമോൻ, വി.ജി സന്തോഷ് കുമാർ, ബോസ് തളിയാഞ്ചിറ, ജോയ് മൈലാടി, ലത്തീഫ് മുഹമ്മദ്‌, കെ.എ ഷഫീക്, റഷീദ് കാപ്രാട്ടിൽ, ടോണി കുര്യയാക്കോസ്, പി.സി ജയൻ, ബിന്ദു ദിനേഷ്, ഒ.കെ അഷറഫ്, പി പൗലോസ്, സുനി സാബു, ഗ്രേസി തോമസ്, സുരേഷ് രാജു, റോബിൻ മൈലാടി, കെ ദീപക്, കെ.എച്ച് ഷാജി, റ്റി.ഏൽ അക്ബർ, ഫ്രാൻസിസ് കുറുതോട്ടിൽ, സനു കൃഷ്ണൻ, മുഹമ്മദ്‌ അൻഷാദ് എന്നിവർ നേതൃത്വം നൽകി.

ഡി.സി.സി നേതാക്കൾ ആയസി പി കൃഷ്ണൻ, പി.എസ്സ് ചന്ദ്രശേഖരപിള്ള, റ്റി.ജെ പീറ്റർ, ജോസ് അഗസ്റ്റിൻ, ലിലാമ്മ ജോസ്, നിഷ സോമൻ, ജാഫർ ഖാൻ മുഹമ്മദ്‌, ടോണി തോമസ്, എം.എച്ച് സജീവ്, സെബാസ്റ്റ്യൻ മാത്യു, ബി സജ്‌യകുമാർ, എ.കെ സുബാഷ് കുമാർ, എം.കെ ശാഹുൽ, ഹമീദ്, അസ്‌ലം സമദ്, ജോസ്കുട്ടി ജോസ് എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *