തൊടുപുഴ: പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായി വിരമിച്ച ജെസ്സി ജോസഫിന് ഓൾ ഇന്ത്യാ അവാർഡി റ്റീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 30ആമത് കർമ്മ ശ്രേഷ്ഠ(ഗുരുശ്രേഷ്ഠ) പുരസ്കാരം ലഭിച്ചു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച അധ്യാപകരുടെ ഓൾ ഇന്ത്യ തലത്തിലുള്ള സംഘടനയാണ് ഈ പുരസ്കാരം നൽകി വരുന്നത്. റിട്ടയർമെന്റിന് ശേഷവും വിവിധ മേഖലകളിൽ സജീവ സാന്നിധ്യമാണ് ജെസ്സി ജോസഫ്.
തിടനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയായി തുടങ്ങിയ ഔദ്യോഗിക ജീവിതം അമരാവതി ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ, തൊടുപുഴ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിൽ ഡി.ഇ.ഒ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഡെപ്യൂട്ടി ഡയറക്ടർ, സർവ്വ ശിക്ഷാ അഭിയാൻ പ്രോഗ്രാം ഓഫീസർ, ജോയിന്റ് ഡയറക്ടർ, പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ തസ്തികകളിൽ സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്നും വിരമുച്ചു. ഇപ്പോൾ ഈസ്റ്റ് കേരള ഡയോസിസ് കോർപ്പറേറ്റ് മാനേജറായി സേവനം അനുഷ്ഠിക്കുന്നു. ഭർത്താവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്ന എബ്രഹാം ചാക്കോ. മക്കൾ: ഡോ. വിരാൻഡാ എബ്രഹാം, ഡോ. ജൂലിയ എബ്രഹാം.