തൊടുപുഴ :രാജേഷ് ടച്ച് റിവർ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദഹിനി എന്ന ചിത്രം പസഫിക്ക് ബീച്ച് അന്തർദ്ദേശീയ ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അന്തർദ്ദേശീയ പുരസ്ക്കാരം കരസ്ഥമാക്കി.ദുര്മന്ത്രവാദിനികളായി പേര്
ചാർത്തപ്പെട്ട് വധിക്കപ്പെടുന്ന നിരാലംബരും നിസ്സഹായമായ സാധു സ്ത്രീകളുടെ കഥ പറയുന്ന ‘ദഹിനി’ ഒഡീഷ , ഹിന്ദി, തെലുങ്കു
ഭാഷകളിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
1987 മുതൽ 2003 വരെയുള്ള 16 വർഷങ്ങളിലായി 25,000ൽ പരം സ്ത്രീകൾ ഇപ്രകാരം വധിക്കപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവയിൽ കൂടുതലും ഒഡീഷയുൾപ്പെടെയുള്ള 17 വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് നടന്നിട്ടുള്ളയും നടന്നുകൊണ്ടിരിക്കുന്നതും. പ്രതിമാസം 4 സ്ത്രീകളെങ്കിലും ദുർമന്ത്രവാദിനി എന്ന പേരു ചാർത്തപ്പെട്ടു. വധിക്കപ്പെടുന്നതായി 2021 ൽ ഒഡീഷ ഹൈക്കോടതി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ രേഖ പ്രകാരം 2017 സ്ത്രീകൾ 2001 നും 2019 നുമിടയിൽ ദുർമന്ത്രവാദിനി എന്ന ചേര ചാർത്തപ്പെട്ടു വധിക്കപ്പെട്ടുവെന്നു പറയുന്നു. 2019 -ൽ മാത്രം 108 പേർ വധിക്കപ്പെട്ടു.
ഒരു സംഘടിത ശക്തി ഇതിന്റെ പിന്നിലുള്ളതിനാൽ ‘ദഹിനി’യുടെ ചിത്രീകരണത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. എങ്കിലും മുഴുവൻ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ‘ദഹിനി’ പൂർണ്ണമായും മഡീഷയിൽ വച്ചാണ് ചിത്രീകരിച്ചത്. ഡോ.സുനിതാകൃഷ്ണൻ, പ്രദീപ് നാരായണൻ എന്നിവർ മുഖ്യ നിർമ്മാതാക്കളും, വി.എസ്. പ്രകാശ് വാവ, സഹ നിർമ്മാതാവുമാണ്.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദവും, ലണ്ടൻ വിംബിളാൺ കോളേജ് ഓഫ് ആർട്സിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ രാജേഷ് ടച്ച് റിവർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ശ്രീലങ്കൻ വംശീയ കലാപത്തെ ആസ്പദമാക്കിയുള്ള ‘ ഇൻ ദ നെയിം ബുദ്ധ ” ന്യൂപോർട്ട് ബീച്ച്, വൈൻ കൺട്രി, ബി.വർ ഹിൽസ്, ഓസ്‌ലോ ഫിലിം ഫെസ്റ്റിവൽ എന്നീ 2003 -ലെ നാല് അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ അവാർഡുകൾ കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററി ഫിലിമിനുള്ള ആക്ഷൻ കട്ട് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവെൽ അവാർഡ്, മികച്ച ഡോക്യുമെന്ററിക്കുള്ള 2008-ലെ ഹൈദമാവാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്, മികച്ച ഫീച്ചർ ഫിലിമിനുള്ള 2013-ലെ ട്രിനിറ്റി ഇന്റർനാഷണൽ ചിലിം ഫെസ്റ്റിവൽ അവാർഡ്, ഇൻഡോനേഷ്ടയുടെ 2018-ലെ മികച്ച ഫിലിം മേക്കർക്കുള്ള അവാർഡ്. 2013-ലെ മൂന്നു ദേശീയ അവാര്ഡുകൾ. 2017-ലെ ഇൻഡോനേഷ്യൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഫീച്ചർ ഫിലിം ഓഡിയൻസ് അവാർഡ്, 2017-ലെ ദേശിയ ഫിലിം അവാർഡ്, എന്നിവ പുറമെ 2018-ലെ രാജസ്ഥാൻ ഇന്റർനാഷണൽ ചിലിം ഫെസ്റ്റിവെലിലെ മികച്ച സംവിധായകനുള്ള അവാർഡ്. 2011-ലെ ഇന്ത്യൻ ഫിലിമോത്സവിലെ മികച്ച നടനുള്ള അവാർഡ് 2017-ലെ ദേശീയ ചിലി ചെയർ അവാർഡ്, എന്നിവയും രാജേഷ് ടച്ച്സം റിവർ സാംവിധാനം ചെയ്ത ചിത്രങ്ങൾക്കു ലഭിക്കുകയുണ്ടായി.2022 -ലെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യൻ സിനിമയെ തെരഞ്ഞെടുക്കുന്ന ജൂറി അംഗവുമായിരുന്നു.
കഥകളി നാടക കലാകാരനായിരുന്ന തൊടുപുഴ അറക്കുളം മുളയ്ക്കൽ രാമൻ നായർ ശിവശങ്കരൻ നായയുടെയും, രുഗ്മിണിയമ്മയുടെയും മക്കളിൽ ഏഴാമനാണ് രാജേഷ് എം.എസ്’ എന്ന രാജേഷ് ടച്ച് റിവർ. പ്രമുഖ ആക്ടിവിസ്റ്റും, ഹൈദരാബാദിലെ പ്രജ്വല എന്ന സംഘടനയുടെ സ്ഥാപകയുമായ പദ്മശ്രീ ഡോ. സുനിതാകൃഷ്ണനാണ് സഹധർമ്മിണി.