Timely news thodupuzha

logo

അക്രമി ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനം, മന്ത്രിക്കും സര്‍ക്കാരിനും കൂട്ടുത്തരവാദിത്വമുണ്ട്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല.

ഇടതുമുന്നണി ഭരണത്തിന്‍റെ കീഴില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയതും കുറവന്‍കോണത്തെ അതിക്രമിത്തിലും പ്രതിയായ സന്തോഷ് കുമാര്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനമാണെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് പൂര്‍ണമായും ക്രമസമാധാന നില തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്രമി ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനമാണ്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നോക്കിനില്‍ക്കാനാകില്ല. ഇത് ഗുരുതരമായിട്ടുള്ള തെറ്റാണ് .പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കുന്നില്ല. ഇതിന്‍റെ ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *