Timely news thodupuzha

logo

ആക്ഷൻ ഹീറോ മേരി..! ജീ​വി​ക്കാ​നാ​യി ലോ​ട്ട​റിക്കച്ച​വ​ടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി

ആക്ഷൻ ഹീറോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മേരി.  സിനിമയിലെ പോലീസ് സ്റ്റേഷൻ സീനിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. 

അയൽപക്കക്കാരന്‍റെ കുളിസീനെതിരേ പരാതിയുമായി എത്തിയ ഇവർ ഈ രംഗത്തോടെ മലയാളികൾക്കിടയിൽ താരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനമകളിൽ അഭിനയിച്ചു. 

അ​ഭി​ന​യി​ക്കാ​ൻ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ വ​ന്ന​തോ​ടെ വീ​ടി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ലോ​ൺ എ​ടു​ത്തു. ഇ​പ്പോ​ൾ സി​നി​മാ​ക്കാ​രാ​രും വി​ളി​ക്ക​ണി​ല്ല, ലോ​ണ​ടയ്​ക്കാ​നും നി​വൃ​ത്തി​യി​ല്ല.

മ​റ്റെ​ന്തെ​ങ്കി​ലും വ​ഴി നോ​ക്കേ​ണ്ടേ എ​ന്ന് ഓ​ർ​ത്താ​ണ് ലോ​ട്ട​റി ക​ച്ച​വ​ട​വു​മാ​യി തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. നേ​രം വെ​ളു​ക്കു​മ്പോ​ൾ തൊ​ട്ട് ലോ​ട്ട​റി​യു​മാ​യി വെ​യി​ല​ത്ത് അ​ല​യു​ക​യാ​ണ്.

ആ​ക്ഷ​​ൻ ഹീ​റോ ബി​ജു ക​ഴി​ഞ്ഞ​തോ​ടെ 35 സീ​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടു. ക​ണ്ണ​ൻ ദേ​വ​ൻ, ഏ​ഷ്യ​ൻ പെ​യി​ന്‍റ് എ​ന്നി​ങ്ങ​നെ​യു​ള്ള പ​ര​സ്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്.

അ​ഞ്ചാ​റ് സി​നി​മ​ക​ൾ ഇ​നി​യും പു​റ​ത്തി​റ​ങ്ങാ​നു​ണ്ട്. ഈ ​ദു​രി​ത​ത്തി​നി​ട​യി​ലും സി​നി​മാ മോ​ഹം​കൈ​വി​ട്ടി​ട്ടി​ല്ല. വി​ളി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സി​നി​മ​യ്ക്കാ​യി വി​ളി​ച്ചാ​ൽ ലോ​ട്ട​റി ക​ച്ച​വ​ട​ത്തി​ന് അ​വ​ധി കൊ​ടു​ത്ത് വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് പോ​കാ​മ​ല്ലോ. -മേ​രി

Leave a Comment

Your email address will not be published. Required fields are marked *