മലപ്പുറം: എടവണ്ണപ്പാറ ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇരുവരും എൻ.ഐ.റ്റിയിലെ വിദ്യാർഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം. കൊണ്ടോട്ടി റോഡിൽ നിന്നു വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും അരീക്കോട് റൂട്ടിൽ നിന്നു വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഒരു വിദ്യാർഥി സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു.