ഇറാന്‍: മതകാര്യ പൊലീസിനെ പിരിച്ചു വിട്ട് ഇറാന്‍. 2 മാസത്തെ ഹിജാബ് വിരുദ്ധ പ്രതിക്ഷേധങ്ങൾക്കൊടുവിലാണ് പുതിയ നീക്കവുമായി ഭരണകൂടം രംഗത്തെത്തിയത്. ‘നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന്’ അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
ഇറാനില്‍ മഹ്‌സ അമീനി എന്ന യുവതി മതകാര്യ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ രാജ്യത്ത് മാസങ്ങളായി വ്യാപക പ്രതിഷേധമായിരുന്നു. അമീനിയുടെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതപൊലീസ് സംവിധാനമായ ഗഷ്ത് -ഇ -ഇര്‍ഷാദ് നിര്‍ത്തലാക്കുന്നത്. ഇരുനൂറിലധികം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
1979 ൽ ഇസ്ലാമിക് റിപ്പബിക്ക് ഓഫ് ഇറാൻ സ്ഥാപിച്ചതിനു പിന്നാലെയാണ് രാജ്യത്ത് ഹിജാബ് നിർബന്ധമാക്കിയത്. മഹ്‌മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡന്‍റായിരുന്ന കാലത്താണ് മതകാര്യ പൊലീസ് (ഗഷ്ത്-ഇ ഇര്‍ഷാദ്) സ്ഥാപിതമായത്.
തിരക്ക് നിറഞ്ഞ തെരുവുകള്‍, ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകളില്‍ എന്നിവിടങ്ങളില്‍ നിലയുറപ്പിച്ച ഇവര്‍ മത പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മര്‍ദിച്ചും, പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കുന്ന സ്ഥിതിയാണ് നിലനിന്നിരുന്നത്. പത്ത് ദിവസം മുതല്‍ രണ്ട് മാസം വരെയാണ് ഇറാനില്‍ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതല്‍ അഞ്ച് ലക്ഷം വരെ ഇറാനിയന്‍ റിയാലും പിഴയായി നല്‍കേണ്ടി വരും. 74 ചാട്ടയടി വേറെയും.