Timely news thodupuzha

logo

കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്നു.

ഉടുമ്പന്നൂർ : Oraganise farmers for action committee(OFAC) യുടെ നേതൃത്വത്തിൽ
കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും നിത്യോപയോഗ വസ്തുക്കളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വലിയ വില വർദ്ധനവും കർഷകരരുടെയും സാധാരണ ജനങ്ങളുടെയും ജീവിതം വളരെ ദുസ്സഹമാക്കിയിരിക്കുകയാണ്. കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായ റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്നു. അതോടൊപ്പം ഉൽപ്പാദന ചിലവ് കൂടിയിരിക്കയാണ്.

കാലാവസ്ഥ വ്യതിയാനം മുലവും സ്വാഭാവിക റബ്ബറിന്റെ ഉൾപ്പാദനത്തിൽ വലിയ കുറവ് സംഭവിച്ചിരിക്കുകയാണ്. കൊക്കോ, ജാതി, ഗ്രാമ്പു മറ്റു തന്നാണ്ട് കൃഷികൾ എന്നിവയുടെ സ്ഥിതിയും വിഭിന്നമല്ല. ഈ അവസരത്തിൽ ഭൂമിയുടെ താരിപ്പ് വില ഉയർത്തിയതും ഭൂ നികുതി 1 ഏക്കർ മുതൽ മുകളിലേക്ക് ഉള്ളവർക്ക് ഇരട്ടിയും അതിലധികവും ആക്കി വർദ്ധിപ്പിച്ചതും കർഷകർക്ക് ഏറ്റ വലിയ പ്രഹരമാണ് . വന്യ മൃഗങ്ങൾ ജനവാസ മേഖലയിൽ കിലോമീറ്ററുകളോളം ദൂരം ഇറങ്ങിവന്ന് കൃഷികൾ നശിപ്പിക്കുകയും കർഷകരെ ഉപദ്രവിക്കുകയും ചെയ്യുന്നു . നിത്യോപയോഗ, ഭക്ഷ്യ വസ്തുക്കൾക്കെല്ലാം അവയുടെ വിലയിൽ ഇരട്ടിയോളം വർദ്ധനവ് ഉണ്ടായിരിക്കുന്നു.സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും വേദനം വർദ്ധിപ്പിക്കുന്നതനുസരിച്ച് മാർക്കെറ്റിൽ അവശ്യ വസ്തുക്കളുടെയും മറ്റു സേവനങ്ങളുടെയും വില ഉയരുന്നു.

അപ്പോൾ കാർഷിക ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനു പകരം കുറയുകയാണ്. അന്താരാഷ്ട്രാ മാർക്കറ്റിലെ വിലയേക്കാൾ ആഭ്യന്തര മാർക്കറ്റിൽ കാർഷികഉൽപ്പന്നങ്ങളുടെ വില ഉയർത്താൻ കഴിയില്ല എന്നുള്ള വസ്തുത മനസ്സിലാക്കി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പള വർദ്ധനക്കനുസരിച്ച് ആനുപാദികമായി തുക കർഷകർക്കും നൽകുക. അതുവരെ കാർഷിക ഉൽപ്പന്നങ്ങളുടെ വില വദ്ധിപ്പിക്കുകയോ ശമ്പള വർദ്ധനക്ക് അനുപാതികമായി കർഷകർക്ക് സബ്സിഡി നൽകുകയോ ചെയ്യുക . നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കുക.വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് പൂർണ്ണ തോതിൽ നഷ്ടപരിഹാംരം നൽകുക.

കർഷകർക്ക് വന്യമൃഗത്തിന്റെ ഉപദ്രവമേറ്റാൽ ഉടൻ മുഴുവൻ ചികിത്സയും സൗജന്യമായും,നഷ്ടപരിഹാരവും സർക്കാർ നൽകുക. സർക്കാർ, ഉദ്യോഗസ്ഥ മേഖലകളിലെ അഴിമതി അവസാനിപ്പിക്കുക. ബഭർസോൺ വനത്തിനുള്ളിൽ ആക്കുക.ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുക.ഇക്കാര്യങ്ങളിൽ സർക്കാരുകൾ ഉടൻ നടപടികൾ സ്വീകരിക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉടുമ്പന്നൂർ വില്ലേജിലെ എല്ലാ കർഷകരെയും ഉപഫോക്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് രാവിലെ 11 ന് ചെപ്പുക്കുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ഉടുമ്പന്നൂർ വില്ലേജ് ഓഫീസിനു മുമ്പിൽ അവസാനിച്ചു. യോഗത്തിൽ സി.വി എബ്രാഹാം ചാലിൽ അദ്ധ്യക്ഷത വഹിച്ചു , ഉദ്ഘാടനം ജിജി വാളിയംപ്ലാക്കിൽ, ആശംസകൾ തോമസ് വടക്കേക്കര, അരുൺ സെബി ചക്കനാന്നിക്കൽ, അഗസ്റ്റിൻ തോട്ടത്തിൽ, ബെന്നി തോമസ് തൊണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *