Timely news thodupuzha

logo

ഉക്രയ്‌നിലേക്ക്‌ സൈനികരെ 
അയച്ചാല്‍ വന്‍ പ്രത്യാഘാതം; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: ഉക്രയ്‌നിലേക്ക് പാശ്ചാത്യരാജ്യങ്ങള്‍ സൈനികരെ അയക്കുന്നത് ആഗോള ആണവ സംഘർഷത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ.

അടുത്ത മാസം 15 മുതൽ 17 വരെ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കിക ആയിരുന്നു പുടിൻ.

പാശ്ചാത്യ സൈനിക സംഘങ്ങളെ ഉക്രയ്നിലേക്ക് അയക്കാനുള്ള സാധ്യത പലരും പ്രഖ്യാപിക്കുന്നു. ഈ ഇടപെടലുകളുടെ അനന്തരഫലം ദാരുണമായിരിക്കും.

തകർക്കാൻ കഴിയുന്ന ആയുധങ്ങൾ റഷ്യയുടെ പക്കലുമുണ്ടെന്ന് അവർ മനസ്സിലാക്കണം. പാശ്ചാത്യരുടെ ഇടപെടൽ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള സംഘർഷത്തിന്റെ ഭീഷണി സൃഷ്ടിക്കുന്നുവെന്നും പുടിൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *