കരിമണ്ണൂർ: ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 318 C യുടെ സർവ്വീസ് പ്രോജക്റ്റായി കണ്ണ് പരിശോധനാ നടത്തി. കണ്ണട വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ലയൺസ് റീജിയൺ 13 സോണിന്റെ പരിധിയിൽ വരുന്ന കരിമണ്ണൂർ ബി.ആർ.സി.യുടെ കീഴിലുള്ള കരിമണ്ണൂർ, പെരിങ്ങാശ്ശേരി, ഇളംദേശം എന്നിവിടങ്ങളിലെ ഭിന്നശേഷി ക്കാരായ കുട്ടികൾക്കുളള കണ്ണട വിതരണം ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് വടക്കേക്കര നിർവ്വഹിച്ചു. ചടങ്ങിൽ ബി.പി.സി. മനോജ് റ്റി.പി., ബി.ആർ.സി. ട്രെയിനർ സിന്റോ ജോസഫ് , ലയൺസ് ക്ലബ് ഭാരവാഹികളായ ജോയി അഗസ്റ്റിൻ വെള്ളാപ്പിള്ളി, സാം പറയനിലം, ജോർജ് വടക്കേക്കര, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ഖദീജ മജീദ്, ക്ലസ്റ്റർ റിസോഴ്സ് കോർഡിനേറ്റർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.