Timely news thodupuzha

logo

പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ ;റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ  തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു

തൊടുപുഴ :പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ ;റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ  തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു .കാരിക്കോട് -കല്ലാനിക്കൽ റോഡിലാണ്  പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥമൂലം  യുവാവിന് പരിക്കേറ്റത് .കാരിക്കോട്  ഭാഗത്തു റോഡിൽ ടൈൽ  പാകുന്നതിന്റെ ഭാഗമായാണ്  ഗതാഗതം തടയുന്നതിനായി  കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി  റോഡിനു കുറുകെ കെട്ടിയതു .കാരിക്കോട് കോട്ടപ്പാലത്തിലും   കുരിശു പള്ളിക്കലുമാണ് പ്ലാസ്റ്റിക്ക് വള്ളി റോഡിൽ കെട്ടിയതു . ശനിയാഴ്ച രാവിലെ  മരുന്ന് വാങ്ങാനായി  ഭാര്യക്കൊപ്പം  ബൈക്കിൽ  സഞ്ചരിച്ച  തെക്കുംഭാഗം  കളപ്പുരക്കൽ  ജോണിയാണ്  അപകടത്തിൽ പെട്ടത് .വള്ളി കാണാതിരുന്നതുമൂലം  കഴുത്തു  അതിൽ കുടുങ്ങി  ജോണിയും ഭാര്യയും റോഡിൽ മറിഞ്ഞു വീണു .ജോണിയുടെ കഴുത്തു മുറിഞ്ഞ നിലയിലാണ് .തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന  വനിതാ ഉദ്യോഗസ്ഥയോട് അപകടത്തെ കുറിച്ച് നാട്ടുകാർ പറഞ്ഞപ്പോൾ ,റോഡിൽ നോക്കി വാഹനം ഓടിക്കാത്തതാണ് അപകടത്തിന് കാരണമെന്നായിരുന്നത്രെ മറുപടി .തൊടുപുഴയിൽ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും  കരാറുകാരും അവരുടെ സൗകര്യാർത്ഥം  റോഡ് പണി നടത്തുന്നത് പൊതുജനങ്ങൾക്ക് ഒട്ടേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട് .ജോണിയുടെ അപകടത്തിന്  കാരണക്കാരായ  ആളുകളുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന്  ഡി .സി .സി .സെക്രട്ടറി പി .എസ്.ചന്ദ്ര ശേഖരപിള്ള  ആവശ്യപ്പെട്ടു . റോഡ് അടച്ചതായി  വ്യക്തമായി  സൂചന നൽകാതിരിക്കുന്നത് പതിവായിരിക്കുകയാണ്  .ഇത് നിരവധി അപകടങ്ങൾക്കു കാരണമായിട്ടുണ്ട് .

Leave a Comment

Your email address will not be published. Required fields are marked *