കാനഡ: മദ്യക്കുപ്പിക്കു വേണ്ടിയുള്ള തർക്കത്തിനൊടുവിൽ 8 പെൺകുട്ടികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ടോറന്‍റോ നഗരത്തിലാണ് സംഭവം. 59 കാരനായ കെൻ ലീയാണ് കൊല്ലപ്പെട്ടത്. 13, 14 16 വയസ്സുള്ള പെൺകുട്ടികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
കാനഡയിലെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പെൺകുട്ടികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുത്തി പരിക്കേറ്റ ഇയാളെ അടിയന്തര ചികിത്സക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കാനഡയിലെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പെൺകുട്ടികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇയാൾ അഭയകേന്ദ്രത്തിൽ കഴിയുന്നയാളാണെന്നും ഇയാളെ 8 പേരും കുത്തിയെന്നുമാണ് പൊലീസ് പറയുന്നുത്. പെൺകുട്ടികൾ കെൻ ലീയിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് സംഭവത്തിന് സാക്ഷിയായ സ്ത്രീ പറഞ്ഞയുന്നു. പെൺകുട്ടികളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.8 പ്രതികളും ഡിസംബർ 18-ന് ഓൾഡ് സിറ്റി ഹാളിൽ കോടതിയിൽ ഹാജരാക്കി