കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന. ഇന്ന് (13/01/2023) പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,280 രൂപയായി.
ഗ്രാമിന് 20 രൂപ കുടി 5,160 രൂപയായി. കഴിഞ്ഞ 2 ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഇതു രണ്ടാം തവണയാണ് ഇന്നത്തെ നിരക്കില്‍ പവന്‍ വില എത്തുന്നത്. സമീപകാലത്തെ ഉയര്‍ന്ന വിലയാണിത്.