Timely news thodupuzha

logo

വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഇടുക്കി: വന്യജീവികളുടെ ആക്രങ്ങളിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വന്യജീവി അക്രമങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് എത്രയും വേഗംധനസഹായം നൽകണമെന്നും കൃഷി നഷ്ടപ്പെട്ടവർക്ക് അർഹിക്കുന്ന സഹായം നൽകണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ കേരള ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മലയോര യാത്രയുടെ ഭാഗമായി കോടനാട് ഡി.എഫ്.ഒ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഷിബു തെക്കുംപുറം സ്വാഗതം പറഞ്ഞു. ബെന്നി ബഹനാൻ എംപി, എൽദോസ് കുന്നപ്പള്ളി എംഎൽഎ,അൻവർ സാദത്ത് എംഎൽഎ, ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്,മുൻ എം പി കെ പി ധനപാലൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂർ, സക്കീർ ഹുസൈൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ , ബേസിൽ പോൾ, എൻ ഒ ജോർജ്, പി കെ മുഹമ്മദ് കുഞ്ഞ്. എസ്. ഷറഫ് , ഒ ദേവസി, എം.എം ഷാജഹാൻ എന്നിവർ സംസാരിച്ചു.

രാവിലെ 10 മണിക്ക് കുറിച്ചിലക്കോട് കവലയിൽ നിന്നും ആരംഭിച്ച മാർച്ചിന് ,എം സി വിനയൻ, എം എസ് എൽദോസ്, ബേബി മുണ്ടാൻ, പോൾ പാത്തി ക്കൽ, ബ്ലോക്ക് പ്രസിഡൻ്റുമാരായ ഷാജി സലിം, ജോയ് പൂണേലി,പഞ്ചായത്ത് പ്രസിഡന്റ് മാരായ പി പി അവറാച്ചൻ , മായ കൃഷ്ണകുമാർ, ടി എൻ മിഥുൻ, പിപി എൽദോസ്, കെ പി ബാബു , കെ.പി വർഗീസ്,എൽദോ പാത്തി ക്കൽ, സാബു ആന്റണി , അനു അബീഷ്, അഹമ്മദ് തോട്ടത്തിൽ, തോമസ് പനക്കൽ, റ്റി.എൻ സദാശിവൻ, ജോൺസൺ തോപ്പിലാൻ, ശിവൻ കളപ്പാറ, എം.എം അഷ്റഫ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *