തൃശൂർ: എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി പെരുമാറ്റചട്ടം ലംഘിച്ചെന്ന എൽ.ഡി.എഫ് പരാതിയിൽ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി.
സി.പി.ഐ ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ് തൃശൂർ പാർലമെൻറ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ.കെ വത്സരാജാണ് പരാതിക്കാരൻ.
സുരേഷ് ഗോപി വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുമെന്ന് ആരോപിച്ചാണ് പരാതി. ജനാധിപത്യ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി.
സ്ഥാനാർഥിയുടെ അഭ്യർത്ഥനയിൽ അവശ്യം വേണ്ട പ്രിന്റിങ്ങ് ആൻഡ് പബ്ലിഷിങ്ങ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാരണം. ജില്ലയിലെ പ്രധാന വരണാധികാരിയായ ജില്ലാ കളക്ടറാണ് സ്ഥാനാർത്ഥിയോടെ വിശദീകരണം തേടിയത്.