ഉടുമ്പന്നൂർ :കുളപ്പാറ എസ്എൻഡിപി സംയുക്ത സമിതി വിപുലമായ കമ്മിറ്റി രൂപീകരിച്ചു
പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും ഗുരുദേവ ക്ഷേത്രത്തിന്റെയും വിഗ്രഹ പ്രതിഷ്ഠ അതിവിപുലമായി നടത്തുന്നതിനുള്ള 139 അംഗകമ്മറ്റി രൂപീകരിച്ചു

29 4 2024ന് രാവിലെ 10 മണിക്ക് പരിയാരം എസ് എൻ എൽ പി സ്കൂൾ ഹാളിൽഎസ്എൻഡിപി സംയുക്ത സമിതി പ്രസിഡൻറ് ശ്രീ കെ ജി ഷിബുവിന്റെ അധ്യക്ഷതയിൽ കൂടിയ വിപുലമായ യോഗത്തിൽ 7സബ് കമ്മിറ്റികളിലായി 139 അംഗങ്ങളെ തിരഞ്ഞെടുത്തു മെയ് മാസം പതിമൂന്നാം തീയതി നടക്കുന്ന വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചുവിപുലമായ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് വിഗ്രഹ ഘോഷയാത്ര ആത്മീയ ആചാര്യന്മാരുടെ പ്രഭാഷണങ്ങൾ നാമജപം തുടങ്ങി ഭക്തിനിർഭരമായ ഒട്ടേറെ ചടങ്ങുകളോടു കൂടി വിഗ്രഹ പ്രതിഷ്ഠ നടത്തുവാനാണ്തീരുമാനിച്ചിരിക്കുന്നത്

യോഗത്തിൽ യൂണിയൻ കൺവീനർ ശ്രീ പി ടി ഷിബു സമിതി സെക്രട്ടറി ശ്രീ പി കെ വിജയൻ സമിതി വൈസ് പ്രസിഡൻറ് ശ്രീ ബിനീഷ് ശങ്കരമംഗലം ക്ഷേത്രം തന്ത്രി ശ്രീ സനദ് ശാന്തി ക്ഷേത്രം മേൽശാന്തി ശ്രീ സന്ദീപ് ശാന്തി ഉടുമ്പന്നൂർ എസ്എൻഡിപി ശാഖാ യോഗം പ്രസിഡൻറ് ശ്രീ പി ജി മുരളീധരൻ സെക്രട്ടറി പി കെ രാമചന്ദ്രൻ കുളപ്പാറഎസ്എൻഡിപി ശാഖാ യോഗം പ്രസിഡൻറ് ശ്രീ പി കെ ശ്രീധരൻ സെക്രട്ടറിയും സുഗതൻ എന്നിവർ സംസാരിച്ചു
