Timely news thodupuzha

logo

തൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ നാലിന് തൃശൂരിൽ ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്.

തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​ർ എ​ടു​ക്കും എ​ടു​ത്തി​രി​ക്കു​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി. തൃ​ശൂ​ർ എ​ടു​ക്കാ​ൻ വേ​ണ്ടി ത​ന്നെ​യാ​ണ് താ​ൻ വ​ന്ന​ത്, ജൂ​ൺ നാ​ലി​ന് തൃ​ശൂ​രി​ന് ഉ​യി​ർ​പ്പാ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. തൃ​ശൂ​ർ വ​ഴി കേ​ര​ള​ത്തി​ന്‍റെ ഉ​യി​ർ​പ്പ് സം​ജാ​ത​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സു​രേ​ഷ് ഗോ​പി പ​രി​ഹ​സി​ച്ചു. ശ്രീ​ല​ങ്ക​യി​ൽ സം​ഭ​വി​ച്ച​ത് പോ​ലെ കേ​ര​ള​ത്തി​ലും സം​ഭ​വി​ക്കു​മെ​ന്നും ക്യാ​പ്റ്റ​ൻ ഇ​പ്പോ​ൾ ശ​ക്ത​ന​ല്ലെ​ന്നും കാ​ലി​ന​ടി​യി​ലെ മ​ണ്ണൊ​ലി​ച്ചു​പോ​യി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​രി​ഹ​സി​ച്ചു. കേ​ര​ള​ത്തി​ലും കൊ​ടു​ങ്കാ​റ്റ് വീ​ശി അ​ടി​ക്കും ക​പ്പ​ൽ ആ​ടി ഉ​ല​യു​മെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ സ​മ​യം, സു​രേ​ഷ് ഗോ​പി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ന​ട​ത്തി എ​ന്ന പ​രാ​തി​യി​ൽ
അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ന​ൽ​കു​ന്ന കു​റി​പ്പി​ൽ പ്രി​ന്‍റിം​ഗ് വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും എ​ല്‍​ഡി​എ​ഫ് തൃ​ശൂ​ര്‍ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ട്ര​ഷ​റ​റു​മാ​യ കെ. ​കെ. വ​ത്സ​രാ​ജാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് സു​രേ​ഷ്‌ ഗോ​പി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.

Leave a Comment

Your email address will not be published. Required fields are marked *