തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് അപകടം. രണ്ട് പേർക്ക് പരുക്കുണ്ട്.
ഒരാൾ കടലിലേക്ക് തെറിച്ചു വീണു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. തെറിച്ചു വീണ ഇയാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇയാള്‍ വള്ളത്തില്‍ തന്നെ പിടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കരയ്ക്ക് കയറ്റി. എന്നാൽ അപകടത്തില്‍പ്പെട്ട് മറിഞ്ഞ ബോട്ടുകള്‍ കരയിലേക്ക് അടുപ്പിക്കാനായിട്ടില്ല.
മുതലപ്പൊഴിയിൽ ഇന്ന് രണ്ടാമത്തെ അപകടമാണിത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് ആദ്യത്തെ അപകടം. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഇത്. വള്ളത്തിലുണ്ടായിരുന്ന, അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി.