വയനാട്: മൂന്നാനക്കുഴി യൂക്കാലി കവലയ്ക്കു സമീപം കാക്കനാട്ട് ശ്രീനാഥിന്‍റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്. ഇന്നു രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാനായി മോട്ടർ അടിച്ചിട്ടും പ്രവർത്തിക്കാത്തിനെ തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ചു.