Timely news thodupuzha

logo

പ്രതാപ ചന്ദ്രന്റെ മരണം, പരാതികളുണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി

തിരുവനന്തപുരം: കെപിസിസിയില്‍ ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തെ തുര്‍ന്ന് പരാതികള്‍ ഉണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. 137 ചലഞ്ചു സംബന്ധിച്ച് ചില പോരായ്മകള്‍ ഉണ്ടായിരുന്നു. മാനസിക പ്രയാസം ഉണ്ടായെന്ന ആക്ഷേപം ശരിയല്ല. അങ്ങനെ ഒരു കാര്യത്തില്‍ തനിക്ക് അറിവില്ലെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് മാത്രമായി ഒരു അച്ചടക്ക ലംഘന മുന്നറിയിപ്പ് ഇല്ല. പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവര്‍ക്കുമുള്ള നിര്‍ദേശമാണ്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്.

അര്‍ഹമായ കാലത്ത് അടൂരിനെ ആദരികാത്ത സിപിഎം ഇപ്പൊ പ്രശംസിക്കുകയാണ്. കേരളത്തിലെ അവസ്ഥ മറച്ചുവച്ച് തെല്ലങ്കാനായില്‍ പ്രസംഗികുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പ്രതാപചന്ദ്രനെ പദവിയിലേക്ക് കൊണ്ടുവന്നത് സുധാകരന്‍ തന്നെയാണ്. പിന്നെ എങ്ങനെയാണു പരാതി വന്നത് എന്നറിയില്ല. കുടുംബത്തിന്റെ പരാതി പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *